തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാനാവില്ലെന്ന് ഹൈക്കോടതി .ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയാണ് ഈ തീരുമാനം അറിയിച്ചത്. തീർപ്പാക്കാൻ വൻതോതിൽ കേസുകളുള്ളതിനാലാണിത്.അന്വേഷണത്തിന് നിയോഗിക്കാൻ വിരമിച്ച 23 ജഡ്ജിമാരുടെ പാനലും ഹൈക്കോടതി കൈമാറി. ഗവർണർ 19ന് തിരിച്ചെത്തിയ ശേഷം ഇതിലൊരാളെ അന്വേഷണത്തിന് നിയോഗിച്ചേക്കും. കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയിരിക്കുകയാണ് സർക്കാർ.
പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് തുറന്നടിച്ചാണ് ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് ഗവർണർ കത്തയച്ചത്. ഗുരുതരമായ കൃത്യവിലോപം കാട്ടിയ വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.ആർ ശശീന്ദ്രനാഥിനെ പുറത്താക്കുന്നതിന് മുന്നോടിയായാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.
അന്വേഷിക്കുന്നത് 5 കാര്യങ്ങൾ