ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സുധാകരന്റെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമില്ലെന്നു യച്ചൂരി വ്യക്തമാക്കി. ബിജെപിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പോലെ വ്യക്തികളെ ഉന്നമിട്ടു നീങ്ങാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെടാറില്ല. കേന്ദ്രത്തിന്റെ ശൈലിയല്ല സിപിഎമ്മിന്റേത്. എത്ര പ്രകോപനം സൃഷ്ടിച്ചാലും മാധ്യമങ്ങളെ അടിച്ചമർത്തുന്ന രീതി സിപിഎമ്മിൽ ഇല്ലെന്നു യച്ചൂരി വ്യക്തമാക്കി.
കെ.സുധാകരന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ല. സുധാകരനെതിരെ കേസ് നിലവിലുണ്ട്. ഇതിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ അറസ്റ്റ് ചെയ്തത്. ദേശീയ തലത്തിലുള്ള പ്രതിപക്ഷ ഐക്യ നീക്കങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ഒരു സാഹചര്യത്തിലും സംസ്ഥാന സർക്കാരോ സിപിഎമ്മോ ആരെ അറസ്റ്റ് ചെയ്യണമെന്ന കാര്യത്തിൽ പൊലീസിനു നിർദ്ദേശം നൽകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയും കേന്ദ്രസർക്കാരും ചെയ്യുന്നതുപോലെ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉപയോഗിക്കുന്ന ശൈലിയും സിപിഎമ്മിനില്ലെന്നും യച്ചൂരി പറഞ്ഞു.
എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വ്യാജ രേഖ കേസുകളെക്കുറിച്ച് ചോദിച്ചപ്പോൾ, അതേക്കുറിച്ച് അറിയില്ലെന്ന് യച്ചൂരി മറുപടി നൽകി. ‘‘അതിന്റെ വിശദാംശങ്ങളൊന്നും എനിക്കറിയില്ല. നിങ്ങൾ ഈ രാജ്യത്തെക്കുറിച്ച്, ഇന്ത്യയെക്കുറിച്ചു ചോദിക്കൂ. ചില വ്യാജ രേഖകളെക്കുറിച്ചും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും ചില എസ്എഫ്ഐ നേതാക്കളെക്കുറിച്ചും കേരളത്തിലെ ചില കോളജുകളെക്കുറിച്ചും ചോദിച്ചാൽ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എങ്ങനെ അറിയാനാണ്? നിങ്ങൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല’’ – യച്ചൂരി പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ രാജ്യവ്യാപക പ്രചാരണം വേണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.ഏക സിവിൽ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.മണിപ്പുർ സംഘർഷത്തിൽ സിപിഎം പിബി ആശങ്കയറിയിച്ചിട്ടുണ്ട്. അമിത്ഷാ ഉൾപ്പെടെ എത്തിയിട്ടും മണിപ്പുരിലെ സംഘർഷത്തിന് അയവു വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര ഇപ്പോഴും വിഷയത്തിൽ മൗനം പാലിക്കുകയാണ്. പ്രതിപക്ഷ ഭിന്നത മുതലാക്കി ബിജെപി നേട്ടം കൊയ്യുന്നത് തടയണം. തിരഞ്ഞെടുപ്പ് സഹകരണത്തിന് സംസ്ഥാന തലത്തില്‍ പ്രതിപക്ഷം ചര്‍ച്ചകള്‍ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഐക്യത്തിനായി മൂന്നു നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. യെച്ചൂരി വ്യക്തമാക്കി.
സെപ്റ്റംബര്‍ 15 മുതല്‍ തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം, വാഗ്ദാനം നിറവേറ്റി സ്റ്റാലിൻ സർക്കാർ
June 26, 2023തിരുവാർപ്പിലെ സിഐടിയു ബസുടമ തൊഴിൽത്തർക്കം : ചർച്ച പരാജയം
June 26, 2023ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സുധാകരന്റെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമില്ലെന്നു യച്ചൂരി വ്യക്തമാക്കി. ബിജെപിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പോലെ വ്യക്തികളെ ഉന്നമിട്ടു നീങ്ങാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെടാറില്ല. കേന്ദ്രത്തിന്റെ ശൈലിയല്ല സിപിഎമ്മിന്റേത്. എത്ര പ്രകോപനം സൃഷ്ടിച്ചാലും മാധ്യമങ്ങളെ അടിച്ചമർത്തുന്ന രീതി സിപിഎമ്മിൽ ഇല്ലെന്നു യച്ചൂരി വ്യക്തമാക്കി.
കെ.സുധാകരന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ല. സുധാകരനെതിരെ കേസ് നിലവിലുണ്ട്. ഇതിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ അറസ്റ്റ് ചെയ്തത്. ദേശീയ തലത്തിലുള്ള പ്രതിപക്ഷ ഐക്യ നീക്കങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ഒരു സാഹചര്യത്തിലും സംസ്ഥാന സർക്കാരോ സിപിഎമ്മോ ആരെ അറസ്റ്റ് ചെയ്യണമെന്ന കാര്യത്തിൽ പൊലീസിനു നിർദ്ദേശം നൽകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയും കേന്ദ്രസർക്കാരും ചെയ്യുന്നതുപോലെ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉപയോഗിക്കുന്ന ശൈലിയും സിപിഎമ്മിനില്ലെന്നും യച്ചൂരി പറഞ്ഞു.
എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വ്യാജ രേഖ കേസുകളെക്കുറിച്ച് ചോദിച്ചപ്പോൾ, അതേക്കുറിച്ച് അറിയില്ലെന്ന് യച്ചൂരി മറുപടി നൽകി. ‘‘അതിന്റെ വിശദാംശങ്ങളൊന്നും എനിക്കറിയില്ല. നിങ്ങൾ ഈ രാജ്യത്തെക്കുറിച്ച്, ഇന്ത്യയെക്കുറിച്ചു ചോദിക്കൂ. ചില വ്യാജ രേഖകളെക്കുറിച്ചും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും ചില എസ്എഫ്ഐ നേതാക്കളെക്കുറിച്ചും കേരളത്തിലെ ചില കോളജുകളെക്കുറിച്ചും ചോദിച്ചാൽ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എങ്ങനെ അറിയാനാണ്? നിങ്ങൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല’’ – യച്ചൂരി പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ രാജ്യവ്യാപക പ്രചാരണം വേണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.ഏക സിവിൽ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.മണിപ്പുർ സംഘർഷത്തിൽ സിപിഎം പിബി ആശങ്കയറിയിച്ചിട്ടുണ്ട്. അമിത്ഷാ ഉൾപ്പെടെ എത്തിയിട്ടും മണിപ്പുരിലെ സംഘർഷത്തിന് അയവു വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര ഇപ്പോഴും വിഷയത്തിൽ മൗനം പാലിക്കുകയാണ്. പ്രതിപക്ഷ ഭിന്നത മുതലാക്കി ബിജെപി നേട്ടം കൊയ്യുന്നത് തടയണം. തിരഞ്ഞെടുപ്പ് സഹകരണത്തിന് സംസ്ഥാന തലത്തില്‍ പ്രതിപക്ഷം ചര്‍ച്ചകള്‍ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഐക്യത്തിനായി മൂന്നു നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. യെച്ചൂരി വ്യക്തമാക്കി.
Related posts
നെഗറ്റീവായ കാര്യം പറഞ്ഞ് പോസിറ്റീവായ റിസല്‍ട്ടുണ്ടാക്കാനാണ് ശ്രമിച്ചത് : ജി സുധാകരന്
Read more
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരുടെ എസ്എസ്എല്‍സി ഫലം പുറത്തു വിടരുത് : പിതാവ്
Read more
കൊടുവള്ളി തട്ടിക്കൊണ്ടു പോകല്‍ : ഒരാള്‍ കസ്റ്റഡിയില്‍
Read more
കേസ് ഒതുക്കാന്‍ കൈക്കൂലി : ആഭ്യന്തര അന്വേഷണത്തിന് ഇഡി; ശേഖറിനെതിരെ കൂടുതൽ തെളിവ് തേടി വിജിലൻസ്
Read more