തിരുവനന്തപുരം : സീനിയർ സ്റ്റുഡന്റും എസ്എഫ്ഐ നേതാവുമായ സിഞ്ചോക്ക് തോന്നിയ കടുത്ത പകയാണ് സിദ്ധാർത്ഥിന്റെ മരണത്തിനു വഴി വെച്ചതെന്ന് പിതാവ് നെടുമങ്ങാട് കുറക്കോട് സ്വദേശി ജയപ്രകാശ്.മൂന്ന് ദിവസം ഹോസ്റ്റൽ റൂമിൽ ഒരു തുള്ളി വെള്ളം കൊടുക്കാതെ ഭീകര മർദ്ദനം. ഇവരൊക്കെ മനുഷ്യരല്ലേ, ഒപ്പം പഠിക്കുന്ന കുട്ടിയോട് എങ്ങനെ സാധിച്ചു ഈ ക്രൂരകൃത്യം ? – സിദ്ധാർത്ഥന്റെ അച്ഛൻ ചോദിച്ചു.
എസ്.എഫ്.ഐയിൽ ചേരാൻ തയ്യാറായിരുന്നെങ്കിൽ അവനെ ഞങ്ങൾക്ക് നഷ്ടപ്പെടില്ലായിരുന്നു. ഭീഷണി ഭയന്ന് മോന്റെ ഉറ്റ കൂട്ടുകാരും റൂം മേറ്റ്സും എസ്.എഫ്.ഐയിൽ ചേർന്നു. അവരുടെ മുന്നിൽ നഗ്നനാക്കി കാലുകൾ ഇലക്ട്രിക് വയർ കൊണ്ട് ചുറ്റിവരിഞ്ഞ ശേഷം ബെൽറ്റിനടിച്ചു “…’പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ആദ്യ ഭാഗം വായിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്റെ മകനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൈശാചികമായി പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയതാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന മാനിച്ചാണ് പത്രങ്ങൾക്ക് കൊടുക്കാത്തത്.
കാമ്പസിൽ ലഹരി ഉപയോഗത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന സീനിയർ വിദ്യാർത്ഥി സിഞ്ചോയാണ് പ്രധാന പ്രതി. ഇയാൾ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയാണ്. പഠനത്തിലും ഫോട്ടോഗ്രഫിയിലും സംഘാടനത്തിലും പേരെടുത്ത മകനോടു സിഞ്ചോയ്ക്ക് കടുത്ത പകയുണ്ടായിരുന്നു. വാലന്റൈൻസ് ദിനത്തിൽ സീനിയർ പെൺകുട്ടികൾ മകനൊപ്പം നൃത്തം വച്ചത് സിഞ്ചോയ്ക്കും കൂട്ടർക്കും സഹിച്ചില്ല.
മരണത്തെ തുടർന്ന് സിഞ്ചോ ഉൾപ്പടെ 12 പേരെ കോളേജിൽ നിന്ന് സസ്പന്റ് ചെയ്തിരുന്നു. എന്നാൽ, ഇവരിൽ ഒരാൾ പോലും പ്രതിപ്പട്ടികയിൽ ഇല്ല. ഇതിനു പിന്നിൽ ഉന്നത ഇടപെടലുണ്ട്. കേസ് സത്യസന്ധമായി അന്വേഷിച്ച് മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം””- ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്ണര് സിദ്ധാര്ഥിന്റെ വീട്ടില്, അന്വേഷണ പുരോഗതി നിരീക്ഷിക്കുമെന്ന് പ്രഖ്യാപനം
March 1, 2024കഴിഞ്ഞ ഒരാഴ്ചയിൽ ഫേസ്ബുക്ക് – ഇൻസ്റ്റാഗ്രാം പരസ്യങ്ങൾക്ക് ചെലവിട്ടത് 1.42 കോടി, സോഷ്യൽ മീഡിയ പരസ്യയുദ്ധത്തിലും ബിജെപി ബഹുദൂരം മുന്നിൽ
March 1, 2024തിരുവനന്തപുരം : സീനിയർ സ്റ്റുഡന്റും എസ്എഫ്ഐ നേതാവുമായ സിഞ്ചോക്ക് തോന്നിയ കടുത്ത പകയാണ് സിദ്ധാർത്ഥിന്റെ മരണത്തിനു വഴി വെച്ചതെന്ന് പിതാവ് നെടുമങ്ങാട് കുറക്കോട് സ്വദേശി ജയപ്രകാശ്.മൂന്ന് ദിവസം ഹോസ്റ്റൽ റൂമിൽ ഒരു തുള്ളി വെള്ളം കൊടുക്കാതെ ഭീകര മർദ്ദനം. ഇവരൊക്കെ മനുഷ്യരല്ലേ, ഒപ്പം പഠിക്കുന്ന കുട്ടിയോട് എങ്ങനെ സാധിച്ചു ഈ ക്രൂരകൃത്യം ? – സിദ്ധാർത്ഥന്റെ അച്ഛൻ ചോദിച്ചു.
എസ്.എഫ്.ഐയിൽ ചേരാൻ തയ്യാറായിരുന്നെങ്കിൽ അവനെ ഞങ്ങൾക്ക് നഷ്ടപ്പെടില്ലായിരുന്നു. ഭീഷണി ഭയന്ന് മോന്റെ ഉറ്റ കൂട്ടുകാരും റൂം മേറ്റ്സും എസ്.എഫ്.ഐയിൽ ചേർന്നു. അവരുടെ മുന്നിൽ നഗ്നനാക്കി കാലുകൾ ഇലക്ട്രിക് വയർ കൊണ്ട് ചുറ്റിവരിഞ്ഞ ശേഷം ബെൽറ്റിനടിച്ചു “…’പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ആദ്യ ഭാഗം വായിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്റെ മകനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൈശാചികമായി പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയതാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന മാനിച്ചാണ് പത്രങ്ങൾക്ക് കൊടുക്കാത്തത്.
കാമ്പസിൽ ലഹരി ഉപയോഗത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന സീനിയർ വിദ്യാർത്ഥി സിഞ്ചോയാണ് പ്രധാന പ്രതി. ഇയാൾ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയാണ്. പഠനത്തിലും ഫോട്ടോഗ്രഫിയിലും സംഘാടനത്തിലും പേരെടുത്ത മകനോടു സിഞ്ചോയ്ക്ക് കടുത്ത പകയുണ്ടായിരുന്നു. വാലന്റൈൻസ് ദിനത്തിൽ സീനിയർ പെൺകുട്ടികൾ മകനൊപ്പം നൃത്തം വച്ചത് സിഞ്ചോയ്ക്കും കൂട്ടർക്കും സഹിച്ചില്ല.
മരണത്തെ തുടർന്ന് സിഞ്ചോ ഉൾപ്പടെ 12 പേരെ കോളേജിൽ നിന്ന് സസ്പന്റ് ചെയ്തിരുന്നു. എന്നാൽ, ഇവരിൽ ഒരാൾ പോലും പ്രതിപ്പട്ടികയിൽ ഇല്ല. ഇതിനു പിന്നിൽ ഉന്നത ഇടപെടലുണ്ട്. കേസ് സത്യസന്ധമായി അന്വേഷിച്ച് മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം””- ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
Related posts
യുഎസ് പൗരന്മാർ അല്ലാത്തവർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി; ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് വൻതിരിച്ചടി
Read more
കോഴിക്കോട്- തൃശൂർ ദേശീയ പാത 66ലെ ആറു വരിപ്പാത ഇടിഞ്ഞു വീണു
Read more
കഥയുടെ കുലപതിയെ വീട്ടിലെത്തി കണ്ട് എംഎ ബേബി
Read more
സോഫിയ ഖുറേഷിക്കെതിരായ പരാമശം : മന്ത്രിക്കെതിരെ എസ്എടി അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
Read more