തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് സസ്പെൻഷൻ. വിസിയായ പ്രഫ. എം ആർ ശശീന്ദ്രനാഥിനതിരെയാണ് ചാൻസിലരായ ഗവർണർ സസ്പെൻഡ് ചെയ്തത്. രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ എസ്.സിദ്ധാർഥന്റെ (20) മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.