കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്പി ടി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി.
സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ടിഎന്‍ സജീവും എസ്പിക്കൊപ്പമുണ്ടായിരുന്നു. ഡിവൈഎസ്പിയുമായും സിബിഐ സംഘം വിശദമായ ചര്‍ച്ച നടത്തി. സിബിഐ സംഘം ഇന്നു തന്നെ സിദ്ധാര്ത്ഥന് മര്‍ദ്ദനമേറ്റ് മരിച്ച പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയേക്കും. ഇന്നലെയാണ് സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ ഏറ്റെടുക്കുന്നത്. ഇതിനു തൊട്ടുപിന്നാലെ കേസന്വേഷിച്ച ഡിവൈഎസ്പി സിബിഐ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് കേസിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും സമര്‍പ്പിച്ചിരുന്നു.