ബംഗളൂരൂ: കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സമവായ ഫോര്‍മുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ചരടുവലി തുടരുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പുതിയ നീക്കം. ആദ്യത്തെ രണ്ട് വര്‍ഷം താനും പിന്നീട് ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന നിര്‍ദേശം സിദ്ധരാമയ്യ മുന്നോട്ട് വച്ചെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ശിവകുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്ഹിയിലെത്തണമെന്നാണ് ഇരുവർക്കും എഐസിസിയിൽ നിന്നും ലഭിച്ച നിർദേശം. . നേതാക്കളുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയശേഷം ഇന്ന് തന്നെ കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.