കൊച്ചി: കത്രിക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ പിടിയിൽ. ഷമീർ, ദിൽഷൻ, വിജയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. ബാർ മാനേജർക്കും ക്രൂരമായി മർദനമേറ്റു.
രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു.