വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മോഡലും നടനുമായ ഷിയാസ് കരീം പോസ്റ്റ് ചെയ്ത റീല്‍ വിവാദമാകുന്നു. റീലിലെ സ്ത്രീ വിരുദ്ധത ചൂണ്ടികാട്ടിയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നത്. സിനിമാതാരം സാധിക ഒരു അഭിമുഖത്തിനിടയില്‍ പറയുന്ന കാര്യങ്ങളാണ് റീല്‍ ആയി ഷിയാസ് കരീം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമണ് വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഷിയാസ് കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ വച്ചാണ് ഷിയാസിനെ പിടികൂടിയത്. വൈകീട്ടോടെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. വിഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഷിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്.