തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.കെ. പൊറ്റക്കാട് സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പ്രതിഭാ പുരസ്കാരത്തിനു ശിഹാബുദ്ദീന് പൊയ്ത്തുംകടവ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മറ്റു പുരസ്കാരങ്ങൾ-കെ.ആര്. അജയൻ(സഞ്ചാര സാഹിത്യം), ഡോ. ആനന്ദന് രാഘൻ(നോവൽ) സജീബ് ചേമ്പാൽ(കഥ), ശ്യാം തറമേൽ, സ്റ്റെല്ലാ മാത്യു(കവിത) തെരേസാ ടോം(ഓര്‍മക്കുറിപ്പ്) ഡോ.അശോക് ഡിക്രൂസ് (വൈജ്ഞാനികം) ലേഖ കാക്കനാട്ട്(ബാലസാഹിത്യം) പി.കെ.റാണി(പ്രാദേശിക ചരിത്രം),റീമാസ് ഹരിപ്പാട് (സ്പെഷല്‍ ജൂറി പുരസ്കാരം).