കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണക്ക് അബുദാബിയിൽ കമ്പനിയും ബാങ്ക് അക്കൗണ്ടും ഉണ്ടെന്ന ഷോൺ ജോർജിന്റെ വാദം പൊളിയുന്നു. ഷോൺ ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ച എക്സാലോജിക് കമ്പനി തന്നെ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിശദീകരണം നൽകിയിട്ടുണ്ട്. വീണ വിജയൻറെ എക്സലോജിക്കുമായി തങ്ങളുടെ എക്സാലോജിക് സൊല്യൂഷൻസിനു ബന്ധമൊന്നുമില്ലായെന്നാണ് അബുദാബി കമ്പനി നൽകുന്ന വിശദീകണം.
വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിംഗ് എന്നാണ്.ദുബായ് കമ്പനിക്ക് അഞ്ച് കോർപ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ബാംഗ്ലൂരിലെ കമ്പനിയിലെ പേര് എക്സാലോജികോ സിസ്റ്റംസ് ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. എന്നു മാത്രമല്ല, ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഷോൺ പറയുന്ന മലയാളികളായ ഉടമസ്ഥർക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കുന്നു.