മുംബൈ : തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി പോരാട്ടത്തില്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ തകര്‍ച്ച മറികടന്ന് മുംബൈ. ലീഡ് വഴങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍ നിന്നു മുംബൈ മികച്ച ലീഡും പിടിച്ചെടുത്തു കുതിക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി സെഞ്ച്വറിയാണ് ശാര്‍ദുല്‍ കുറിച്ചത്.
ഒന്‍പതാമനായി ക്രീസിലെത്തിയ ശാര്‍ദുലിന്റെ വെട്ടിക്കെട്ട് സെഞ്ച്വറിയാണ് കളിയിലെ ട്വിസ്റ്റ്. താരം 105 പന്തില്‍ 13 ഫോറും നാല് സിക്സും സഹിതം 109 റണ്‍സെടുത്തു.
തമിഴ്നാടിന്റെ പോരാട്ടം 146 റണ്‍സില്‍ അവസാനിപ്പിച്ചാണ് മുംബൈ ബാറ്റിങിനു ഇറങ്ങിയത്. എന്നാല്‍ 106 റണ്‍സ് എത്തുമ്പോഴേക്കും അവര്‍ക്ക് വിലപ്പെട്ട ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീടാണ് ശാര്‍ദുലിന്റെ ചിറകിലേറിയുള്ള കുതിപ്പ്.