കൊച്ചി: അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആയിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജിവെക്കേണ്ടതില്ലായിരുന്നുവെന്നും ആരോപണ വിധേയർ മാത്രം രാജിവച്ചാൽ മതിയായിരുന്നുവെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയിൽ അനിശ്ചിതത്വം ഉണ്ടായെന്നും ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാമെന്നും ഷമ്മി തിലകന് പറഞ്ഞു. ഉത്തരം മുട്ടിയപ്പോൾ രാജിവച്ചൊഴിഞ്ഞതാകാം അദ്ദേഹം. മോഹൻലാലിന്റെ മൗനം കാരണം ബലിയാടായ ആളാണ് താൻ. ശരിപക്ഷവാദമെന്ന ആശയമാണ് ഞാൻ സംഘടനയക്ക് നേരെ ഉയർത്തിയത്. തെറ്റ് ആര് ചെയ്താലും ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സ് കാണിക്കണമെന്നും ഷമ്മി തിലകന് പറഞ്ഞു.കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോൾ എന്ന് തോന്നുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു