കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരനായ നിജുരാജിനെതിരെ സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. നിജുരാജ് സംഗീതനിശയില്‍ പങ്കാളിയാകാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും നിജുവിന്റെ ചിലവടക്കം 51 ലക്ഷം രൂപയുടെ ബില്ല് നല്‍കിയശേഷം പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഷാന്‍ റഹ്മാന് പറഞ്ഞു.
തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഷാന്‍ റഹ്മാന് ആരോപിച്ചു. ശല്യം സഹിക്കാനാകാതെ അഞ്ച് ലക്ഷം രൂപ തിരികെ നല്കി. ഒടുവില്‍ തങ്ങള്‍ എഗ്രിമെന്റ് തയ്യാറാക്കിയപ്പോള്‍ തുടക്കത്തില്‍ അഞ്ച് ലക്ഷം തന്നു. പരിപാടിയുടെ പാര്‍ട്ണറെ അടക്കം മാറ്റിയത് അവസാന നിമിഷമാണ് തങ്ങള്‍ അറിഞ്ഞതെന്നും ഷാന്‍ റഹ്മാന് വ്യക്തമാക്കി.
ഡ്രോണ്‍ പറക്കാനുള്ള അനുമതി ഇല്ലെന്ന് ഞങ്ങളില്‍ നിന്നും മറച്ചുവച്ചു. തന്റെ ഭാര്യയെ വിളിച്ച് നിജു സ്ഥിരമായി ശല്യപ്പെടുത്തി. കൊച്ചിയിലെ കോളജില്‍ നടന്ന സംഗീത നിശയുടെ ചിലവുകള്‍ പലതവണ ആവശ്യപ്പെട്ടിട്ടും നിജു തന്നില്ല. എഗ്രിമെന്റ് നല്‍കാനും ശ്രമിച്ചില്ലെന്നും ഷാന്‍ റഹ്മാന് പറഞ്ഞു.