തിരുവനന്തപുരം : എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ എക്സാലോജിക്ക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നൽകും. നേരത്തെ സിഎംആർഎല്ലിഎൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ തേടിയിരുന്നു. അന്വേഷണം റദ്ദാക്കാൻ നടത്തിയ നീക്കവും, അതിന് കോടതിയിൽ നിന്ന് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിംഗിൾ ബഞ്ച് ഹർജി തള്ളിയതോടെ എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നും സൂചനയുണ്ട്.