തിരുവനന്തപുരം:മാസപ്പടി കേസില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐടിസിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ എസ്എഫ്ഐഒ റെയ്ഡ്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കെഎസ്ഐടിസിയുടെ പങ്കാണ് എസ്എഫ്ഐഒ അന്വേഷിക്കുന്നത്.
കേസില്‍ ആലുവയിലെ സിഎംആര്‍എല്‍ ഓഫീസില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എസ്എഫ്ഐഒ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം കെഎസ്ഐടിസിയിൽ എത്തിയത്.2016-2019 കാലഘട്ടത്തില്‍ സിഎംആര്‍എലില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയിലേക്ക് ഒരു കോടി 72 ലക്ഷം രൂപ കൈമാറിയതിന്റെ രേഖകൾ അടക്കം നേരത്തേ എസ്എഫ്ഐഒ സംഘം പരിശോധിച്ചിരുന്നു. എത് തരത്തിലുള്ള സോഫ്റ്റ്വെയര് കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് വീണ സിഎംആര്‍എലിന് സേവനം നല്‍കിയതെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.