കൊച്ചി : കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടിയിലെ കേന്ദ്രത്തില്‍ അധ്യാപകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. വേദാന്തം പിജി കോഴ്സ് നിര്‍ത്തലാക്കുന്നതിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തിനിടെയാണ് സംഭവം. അധ്യാപകരും അനധ്യാപകരും അടങ്ങുന്ന പതിനഞ്ചോളം പേരെയാണ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്. പ്രവര്‍ത്തകര്‍ പൂട്ടിയിട്ട കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. കോഴ്സ് നിര്‍ത്തലാക്കുന്നതിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി എസ്എഫ്ഐ സമരം തുടരുകയാണ്. ഇന്ന് സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതിനിടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിവരം.