മലപ്പുറം: കാലിക്കട്ട് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. അഞ്ചംഗങ്ങളെ തടഞ്ഞ പ്രവർത്തകർ അവരെ കവാടത്തിലേക്ക് കയറ്റിവിട്ടില്ല. സംഘപരിവാർ അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്.
അതേസമയം, യുഡിഎഫ് പ്രതിനിധികളായ സെനറ്റ് അംഗങ്ങളെ കടത്തിവിട്ടു. കവാടത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത എസ്എഫ്ഐ പ്രവർത്തകർ ഓരോ അംഗങ്ങളുടെയും പേരുചോദിച്ചാണ് കടത്തിവിട്ടത്.സെനറ്റ് ഹാളിന്റെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് സംഘം പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റുകയാണ്. ഗവർണർ നാമനിർദേശം ചെയ്ത ഒമ്പത് സംഘപരിവാർ അംഗങ്ങളെ തടയുമെന്നാണ് എസ്എഫ്ഐ അറിയിച്ചത്. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ്എഫ്ഐ ഏറ്റെടുക്കുകയാണെന്നും സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. അഫ്സൽ പറഞ്ഞു.