കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പോർമുഖം തുറന്ന് എസ്എഫ്ഐ. കാലടി സംസ്കൃത സർവകലാശാലയുടെ പ്രധാന കവാടത്തിൽ ഗവർണർക്കെതിരേ എസ്എഫ്ഐ ബാനർ സ്ഥാപിച്ചു. ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ എന്നാണ് ബാനറിൽ.
ഗവർണറെ സർവകലാശാല കാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.ഭീഷണി അവഗണിച്ച് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഗവർണർ കാലിക്കട്ട് സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കുകയും സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.