കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. ഗവര്‍ണര്‍ എത്തുന്നതിനു മുന്‍പേ പ്രതിഷേധം ആരംഭിച്ചു.ഗവര്‍ണര്‍ താമസിക്കാനെത്തുന്ന സര്‍വകലാശാല ഗസറ്റ് ഹൗസ് ഉപരോധിച്ചാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പടെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയാണ്. കരിങ്കൊടികളേന്തി 500 ഓളം വിദ്യാർഥികളാണ് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്.ഗവർണർ എത്തുംമുമ്പ് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പോലീസിന്റെ ശ്രമം. എന്നാൽ റോഡ് മുഴുവനായി ഉപരോധിച്ച് ഗവർണർ ഗസ്റ്റ്ഹൗസിൽ പ്രവേശിക്കുന്നത് തടയാനാണ് എസ്എഫ്ഐ നീക്കം.
വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഗവര്‍ണര്‍ക്ക് മറുപടിയുണ്ടോയെന്ന് ചോദിച്ച എസ്എഫ്ഐ ഗവര്‍ണര്‍ പെരുമാറുന്നത് ഗുണ്ടയെപ്പോലെയെന്നും തുറന്നടിച്ചു. ഗവര്‍ണറെ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുന്നത്.അതിന് മുന്‍പായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നിക്കാനാണ് പൊലീസ് ശ്രമം.
നിരവധി വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ കുത്തിയിരുന്നാണ് പ്രതിഷേധം നടത്തുന്നത്.നിലത്ത് കൈകോര്‍ത്ത് കിടന്ന വിദ്യാര്‍ഥികളെ പൊലീസ് വലിച്ചിഴച്ച് ബസിനുള്ളിലേക്ക് കയറ്റുകയായിരുന്നു.ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പായി വിദ്യാര്‍ഥികളെ ക്യാമ്പസിനുള്ളില്‍ നിന്ന് നീക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന്് പിന്മാറില്ലെന്ന് എസ്എഫ്ഐക്കാര്‍ പറഞ്ഞു.ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഞ്ഞൂറലധികം പൊലീസുകാരെ ക്യാമ്പസില്‍ വിനിയോഗിച്ചിട്ടുണ്ട്.
നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനറുയര്‍ത്തിയിരുന്നു. ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നും ചാന്‍സലര്‍ തിരിച്ചു പോകണമെന്നുമാണ് എസ്എഫ്ഐ ബാനറിലുണ്ടായിരുന്നത്. സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് യൂണിവേഴ്സിറ്റി ക്യാംപസിലെത്താനിരിക്കെയാണ് പോസ്റ്ററുകളും ബാനറും പ്രത്യക്ഷപ്പെട്ടത്.