തിരുവനന്തപുരം: ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത് കോൺഗ്രസ് . യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ വൈസ് ചെയർമാനായാണ് നിഖിൽ പൈലിയെ നിയമിച്ചത്.
ഔട്ട്റീച്ച് സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ് ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്. നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും നിഖിൽ പൈലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ നടന്ന കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായിരുന്ന നിഖിൽ പൈലിയാണ് കേസിലെ മുഖ്യപ്രതി. മരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്നും പ്രതികൾക്കെല്ലം കുറ്റകൃത്യത്തിൽ ഒരേപോലെ പങ്കുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.