ആലുവ : കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്യു സംഘർഷം. ആലുവ എടത്തല അൽ അമീൻ കോളജിലാണ് സംഘർഷമുണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു.
പൊലീസും വിദ്യാർത്ഥികളുമായും ഏറ്റുമുട്ടലുണ്ടായി. ആലുവ യുസി കോളജിലും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. ഇവിടെ ഒരു കെഎസ്യു പ്രവർത്തകനു പരിക്കുണ്ട്.