


തിരുവനന്തപുരം : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്കും.
രാജ്യവ്യാപക പഠിപ്പ് മുടക്ക് കേരളത്തിൽ പൂർണമാകും. ജന്തർമന്തറിലെ വിദ്യാർഥി – യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി വെള്ളി വൈകിട്ട് ആറുമുതൽ തിരുവനന്തപുരം മാനവീയം വീഥിയിൽ സാംസ്കാരിക സംഗമം ചേരും. സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരടക്കം നൂറുകണക്കിനുപേർ പങ്കാളികളാകും