കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. ചൊവ്വാഴ്ച രാത്രിയാണ് കളമശ്ശേരിയിൽ കരിങ്കൊടിയും ബാനറുമുയർത്തി പ്രതിഷേധിച്ചത്.
സിആർപിഎഫ് സുരക്ഷയൊരുക്കിയതിന് ശേഷം ഇതാദ്യമായാണ് ഗവർണർക്കെതിരെ പ്രതിഷേധം നടക്കുന്നത്. കൊച്ചി കോസ്റ്റ്ഗാർഡ് ആസ്ഥാനത്ത് ബുധനാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ എത്തിയത്. ഗവർണർ എത്തുന്നതിന് മുന്നോടിയായി നഗരത്തിൽ കനത്ത സുരക്ഷായൊരുക്കിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കോസ്റ്റ് ഗാർഡിന്റെ ഗെസ്റ്റ് ഹൗസിലേക്ക് പോകുമ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇസെഡ് പ്ലസ് അല്ല, ഏത് സുരക്ഷ കൊണ്ടുവന്നാലും പ്രതിഷേധിക്കുമെന്നും കേരളത്തെ കാവിവൽക്കരിക്കാൻ ഗവർണറെ അനുവദിക്കില്ലെന്നും എസ്എഫ്ഐ നേതൃത്വം പറഞ്ഞു.