കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്ത മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേ യുവ വനിതാ ഡോക്ടര്‍ നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് മൊഴിയെടുത്തു. ഫോണിലൂടെയാണ് സെന്‍ട്രല്‍ പൊലീസ് മൊഴിയെടുത്തത്. നിലവിൽ വിദേശത്താണ് വനിതാ ഡോക്ടർ.
ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് മുതിര്‍ന്ന ഡോക്ടര്‍ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വനിതാ ഡോക്ടര്‍ ആരോപിച്ചത്. 2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പിന്നീട് വനിതാ ഡോക്ടറുടെ പരാതിയില്‍ ആലുവ ജില്ലാ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ജി. മനോജിനെതിരേ പൊലീസ് കേസെടുക്കുകയായിരുന്നു.
ഇരുവരും ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ രേഖകള്‍ പൊ ലീസ് ശേഖരിക്കും. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മനോജിന് നോട്ടീസ് നല്‍കും. നേരത്തെ, വനിതാ ഡോക്ടറുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിഷയത്തില്‍ ഇടപെട്ടിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.