പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസ് ആണ് അറസ്റ്റിലായത്. ഇയാള്‍ തിങ്കളാഴ്ച റാന്നി ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
കേസില്‍ മൂന്ന് പേര് നേരത്തേ അറസ്റ്റിലായിരുന്നു. കെഎസ്ഇബി ജീവനക്കാരന് മുഹമ്മദ് റാഫി, സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ 18 പ്രതികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായും പരാതില്‍ പറയുന്നു.
കെഎസ്ഇബി ജീവനക്കാരനും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുള്പ്പെടെയുള്ളവരാണ് പിടിയിലായത്. കുട്ടി സ്കൂളിലേക്ക് പോകാന്‍ തയാറാകാതെ വന്നതോടെ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്. ഇതേത്തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.