പത്തനംതിട്ട : കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോന്നി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി സ്വദേശി ഷമീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ ശല്യം ചെയ്തതിനാണ് ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരില്‍ എത്തിയപ്പോള്‍ മുന്നിലെ സീറ്റില്‍ ഇരുന്ന യുവതിയാണ് ഷമീറിനെതിരെ പരാതിപ്പെട്ടത്. ഷമീര്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയും ബന്ധുക്കളും ചേര്‍ന്ന് പൊലീസുകാരനെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസ് എത്തി ഷമീറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷമീറിനെ റിമാന്‍ഡ് ചെയ്തു.