തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പൽ വ്യാഴാഴ്ച രാവിലെ തീരത്തെത്തും. ഷാംഗ്ഹായിൽനിന്നും പുറപ്പെട്ട ഷെൻ ഹുവ 29 കപ്പലാണ് രാവിലെ എട്ടിനു വിഴിഞ്ഞത്തെത്തുന്നത്. ആറ് യാർഡ് ക്രെയിനുകളാണ് കപ്പലിൽ ഉള്ളത്. ഷെൻ ഹുവ 15 കപ്പലാണ് ആദ്യം വിഴിഞ്ഞത്തെത്തിയത്. ഇതിലും ക്രെയിനുകളാണ് എത്തിച്ചത്.