കൊല്ലം : ജനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഭവ സമാഹരണം മാത്രം ആണ് ഇപ്പോൾ തീരുമാനിച്ചത്. നവകേരള നയരേഖയെ പ്രതിനിധികൾ പിന്തുണച്ചു. എൽഡിഎഫിൽ ചർച്ച ചെയ്തശേഷം നടപ്പാക്കും. ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചതാണ് രണ്ടാം പിണറായി സർക്കാരെന്നും എംവി ഗോവിന്ദൻ.
സിപിഐഎം നവകേരള നയരേഖയ്ക്ക് വൻ സ്വീകാര്യതയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നരേഖയെ പ്രതിനിധികൾ പിന്തുണച്ചു. രേഖ സമഗ്രമാക്കാന്‍ പ്രതിനിധികള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കേന്ദ്രസർക്കാരിന്റെ സമ്പത്തിക ഉപരോധം മറികടക്കാൻ വിഭവസമാഹരണം ഉണ്ടാക്കണമെന്നും നിർദേശം ഉയർന്നതായി എംവി ഗോവിന്ദൻ പറഞ്ഞു. സഹകരണ മേഖലയെ വികസന നിക്ഷേപത്തിന് ഉപയോഗിക്കുമെന്ന് അദേഹം പറഞ്ഞു.
രേഖ അംഗീകരിച്ച ശേഷം എൽഡിഎഫിൽ കൂടി ചർച്ച ചെയ്തു സർക്കാർ നടപ്പാക്കും. സർക്കാരിനെ മികച്ചത് എന്ന് വിലയിരുത്തി. കേന്ദ്രം നടത്തുന്ന ചങ്ങാത്ത മുതലാളിത്തം അനുവദിക്കില്ല. കെ റെയിൽ കേന്ദ്രം അനിവാദിച്ചാൽ കേരളം നടത്തുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി കോർഡിനേറ്റർ പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറുപടി നൽകും.