കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഭാരത് അരി’യുടെ രണ്ടാംഘട്ട വില്‍പ്പന കേരളത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. 340 രൂപ വലയില്‍ പത്ത് കിലോഗ്രാമിന്റെ പായ്ക്കറ്റുകളായാണ് വില്‍പ്പനയ്ക്ക് ജില്ലകളിലെത്തിക്കു. റേഷന്‍ കാര്‍ഡ് ഇല്ലാതെ ആര്‍ക്കും വാങ്ങാം.
ഒരാള്‍ക്ക് ഒരുതവണ 20 കിലോഗ്രാം ലഭിക്കും. ഭാരത് ആട്ട, കടല, കടലപ്പരിപ്പ്, ചെറുപയര്‍, ചെറുപയര്‍ പരിപ്പ, ചുവന്ന പരിപ്പ് എന്നിവയും വൈകാതെ വില്‍പ്പനയ്ക്കെത്തിക്കും. ചെറുവാഹനങ്ങളില്‍ പ്രധാന കേന്ദ്രങ്ങളിലെത്തിച്ചാകും വില്‍പ്പന.
2004 ഫെബ്രുവരിയില്‍ ആരംഭിച്ച ഒന്നാംഘട്ട വില്‍പ്പനയില്‍ അരിക്ക് 29 രൂപയായിരുന്നു. എന്നാല്‍ ജൂണില്‍ ഇവയുടെ വില്‍പ്പന നിലച്ചിരുന്നു. കേന്ദ്ര ഭക്ഷ്യവകുപ്പിന് കീഴിലുള്ള നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്, കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങള്‍ വഴിയും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള് വഴിയുമാണ് രാജ്യത്ത് ‘ഭാരത് ബ്രാന്‍ഡു’കളുടെ വില്‍പ്പന. കേരളത്തില്‍ കൊച്ചിയിലുള്ള എന്‍സിസിഎഫ് ശാഖ വഴിയാണ് ജില്ലകളിലേക്കുള്ള അരിവിതരണം.