തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച കാമറകൾ വഴി രണ്ടാം ദിവസം കണ്ടെത്തിയത് 49317 നിയമലംഘനങ്ങൾ. പുലർച്ചെ 12 മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ഇത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നിയമലംഘനങ്ങൾ വൻതോതിൽ കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യദിനം രാവിലെ എട്ടു മുതൽ രാത്രി എട്ട് വരെ 38520 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് തിരുവനന്തപുരത്താണ്– 8454. കുറവ് ആലപ്പുഴയിൽ– 1252. ആദ്യദിനത്തിൽ കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിയമലംഘനം നടത്തിയതായി ക്യാമറ കണ്ടെത്തിയത്– 4776 പേർ.
ക്യാമറ പ്രവർത്തനം തുടങ്ങിയ ശേഷം കണ്ടെത്തിയ ആകെ നിയമലംഘനങ്ങൾ 80,000 കടന്നു. തിങ്കളാഴ്ച രാവിലെ 8 മുതലാണ് റോഡ് ക്യാമറ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ആരംഭിച്ചത്. 726 ക്യാമറകളിൽ 692 എണ്ണം പ്രവർത്തിക്കുന്നുണ്ട്.
നിയമലംഘനങ്ങൾ ജില്ല തിരിച്ച്
തിരുവനന്തപുരം-8454
കൊല്ലം-6301
പത്തനംതിട്ട-1772
ആലപ്പുഴ-1252
കോട്ടയം-2425
ഇടുക്കി-1844
എറണാകുളം-5427
തൃശൂർ-4684
പാലക്കാട്-2942
മലപ്പുറം-4212
കോഴിക്കോട്-2686
വയനാട്-1531
കണ്ണൂർ-3708
കാസർഗോഡ്-2079