അങ്കോള : ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തെരച്ചില്‍ പുനരാരംഭിച്ചു. മുങ്ങല്വിദഗ്ധന് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി.
തെരച്ചിലില്‍ ഒരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയത് കണ്ടെയ്നറുടെ ലോക്ക് ആകാമെന്ന് ഉടമ മനാഫ് പറഞ്ഞു. ഇന്നലത്തെ തെരച്ചിലില്‍ ലോറിയുടെ ജാക്കി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുഴയിൽ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്.രാവിലെ നാവികസേനയുടെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇതിന് അനുമതി നൽകിയില്ല. എന്നാൽ പിന്നീട് സ്ഥലം എം.എൽ.എയും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫും ഇടപെട്ട് ഈശ്വർ മൽപെയെ ഇവിടെയെത്തിക്കുകയായിരുന്നു.