കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ മത്സരിക്കേണ്ടെന്ന് എസ്ഡിപിഐ തീരുമാനം. കേരളത്തില്‍ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി.ബിജെപി വിരുദ്ധമുന്നണിക്ക് നേതൃത്വം നല്കുന്ന പാര്‍ട്ടി എന്നതാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്ക് പ്രധാന കാരണം. ജാതി സെന്‍സസ് നടപ്പാക്കുമെന്ന പ്രഖ്യാപനം കോണ്‍സ് നടത്തിയത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നിമിത്തമാണ് എസ്ഡിപിഐ മത്സര രംഗത്തിറങ്ങാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രചാരണത്തിന് ആവശ്യമായ ഭാരിച്ച തുക കണ്ടെത്താന്‍ സംഘടനയ്ക്ക് ശേഷിയില്ലാത്ത സാഹചര്യത്തിലാണ് കേരളത്തില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തിലേയ്ക്ക് ദേശീയ നേതൃത്വം എത്തിയത്.നേരത്തെ ജില്ല കമ്മിറ്റികള്‍ തയാറാക്കിയ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന സെക്രട്ടറിയേറ്റിന് അയച്ചിരുന്നു. നിലവില്‍ 60 സീറ്റുകളിലാണ് എസ്ഡിപിഐ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ പിന്തുണയോടെ ദിണ്ടിഗല്‍ സീറ്റില്‍ എസ്ഡിപിഐ മത്സരിക്കുന്നുണ്ട്. സിപിഎമ്മാണ് ഇവിടെ മുഖ്യ എതിരാളികള്‍.