പാലക്കാട് : മണ്ണാര്‍ക്കാട് ആര്യമ്പാവില്‍ കണ്ടെയ്നര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കുമരംപുത്തൂര്‍ ചുങ്കം ഓട്ടുപാറ ബഷീറിന്റേയും ജമീലയുടേയും മകന് ഫിറോസാണ് (34) മരിച്ചത്. അപകടം നടന്നിട്ടും ലോറി നിര്‍ത്താതെ പോയി. ഒടുവില്‍ പൊലീസ് ലോറി പിടിച്ചെടുക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി നൗഫലിന് അപകടത്തില്‍ പരിക്ക് പറ്റി. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്കൂട്ടറില്‍ പോകുന്നതിനിടെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫിറോസിനെ രക്ഷിക്കാനായില്ല.