


പാലക്കാട് : തിരുവേഗപ്പുറയില്‍ ലോറിയിലും കാറിലും ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. എടപ്പലം അമ്പാടി കുന്നത്ത് അനില്‍കുമാര്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ശയില്‍ വന്ന ലോറിയില്‍ ഇടിക്കുകയും തുടര്‍ന്ന് കാറിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൊപ്പം പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.