പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇരുചക്രവാഹനം കുഴിയിൽപ്പെട്ട് , റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം . പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ജയന്തി മാര്ട്ടിൻ(37) ആണ് അപകടത്തിൽ മരിച്ചത് . ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം .
കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെന്റ് പോൾസ് സ്കൂളിന് സമീപമാണ് അപകടം നടന്നത് . റോഡിൽ വെളിച്ചം കുറവായിരുന്നു , ഇതു കാരണം റോഡിലെ കുഴി ജയന്തിയുടെ ഭർത്താവിന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത് . ജയന്തിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി .