കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്കൂള്‍ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു. കാസര്‍ഗോഡ് പള്ളത്തടുക്കയിലാണ് സംഭവം.
ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ച അഞ്ചുപേരും. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റൗഫ്, ബീഫാത്തിമ,നബീസ, ബീഫാത്തിമ മൊഗര്‍, ഉമ്മു ഹലീമ എന്നിവരാണ് മരിച്ചത്. ഗ്ലോബല്‍ സ്കൂളിന്റെ വാഹനമാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. മരിച്ചവരിൽ മൂന്നു പേർ സഹോദരിമാരാണ്. ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.