തൃശൂർ: വേലൂരിൽ സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. തലക്കോട്ടുകര ഒയറ്റ് സ്കൂളിലെ വിദ്യാർഥിനിയായ ദിയയാണ് മരിച്ചത്. വേലൂർ പണിക്കവീട്ടിൽ രാജൻ-വിദ്യ ദമ്പതികളുടെ മകളാണ്.
ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സ്കൂൾ വാനിൽ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയം വാഹനം മുന്നോട്ട് എടുക്കവെ കുട്ടിയെ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.