തിരുവനന്തപുരം : വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സത്യന് മൊകേരി ഇടതു സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വയനാട് ജില്ലാ ഘടകം സത്യന് മൊകേരിയുടെ പേരാണ് മുന്നോട്ടു വെച്ചിരുന്നത്.
എന്നാല്‍ മത്സരിക്കാനില്ലെന്നാണ് സത്യന് മൊകേരി യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ പാര്‍ട്ടി തീരുമാനമാണെന്നും, മത്സരിക്കണമെന്നും സിപിഐ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ് സത്യന് മൊകേരി. മൂന്നു തവണ എംഎല്‍എയായിരുന്നു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. നേരത്തെ 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും സത്യന് മൊകേരി മത്സരിച്ചിരുന്നു. സത്യന് മൊകേരിയുടേയും ഇ എസ് ബിജിമോളുടേയും പേരുകളാണ് വയനാട്ടിലേക്ക് ഉയര്‍ന്നു കേട്ടിരുന്നത്.