ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കളി ഇനി കാര്യമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകുകയാണ്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകളാണ് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കര്‍ണാടകയും റണ്ണേഴ്സ് അപ്പായ മേഖാലയും ഇതിനോടകം പുറത്തായിരുന്നു. കേരളത്തിന് നാളെ മിസോറാമാണ് എതിരാളികള്‍.
ഇന്ന് തുടങ്ങുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സര്‍വീസസും ബി ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായ റെയില്‍വേസും ഏറ്റുമുട്ടും. രണ്ടാം ക്വാര്‍ട്ടറില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഗോവയും ബി ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ഡല്‍ഹിയെയാണ് നേരിടുക. ഉച്ചക്ക് രണ്ടരക്കും രാത്രി ഏഴിനുമാണ് മത്സരങ്ങള്‍. ഈ മാസം ഏഴിന് സൈമി ഫൈനലും ഒമ്പതിന് ഫൈനലും നടക്കും.