തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് നയിക്കും. മൂന്ന് പുതുമുഖങ്ങള്‍ ടീമില്‍ ഇടം പിടിക്കും. ഓപ്പണര്‍ രേഹന്‍ കുന്നുമ്മലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
ജനുവരി അഞ്ച് മുതലാണ് കേരളത്തിന്റെ പോരാട്ടം തുടങ്ങുന്നത്. ആലപ്പുഴയില്‍ ഉത്തര്‍ പ്രദേശുമായാണ് കേരളത്തിന്റെ ആദ്യ പോരാട്ടം. ആലപ്പുഴയ്ക്ക് പുറുമെ ഗുവാഹത്തിയാണ് കേരളത്തിന്റെ മറ്റൊരു വേദി.
പരിമിത ഓവര്‍ പോരാട്ടങ്ങളില്‍ തിളങ്ങിയ കൃഷ്ണ പ്രസാദ് നീണ്ട പോരില്‍ ആദ്യമായി ടീമിലെത്തി. ആനന്ദ് കൃഷ്ണന്, വിഷ്ണു രാജ് എന്നിവരാണ് ടീമിലെത്തിയ മറ്റ് പുതുമുഖങ്ങള്‍.
വിഷ്ണു വിനോദ് ടീമിലേക്ക് തിരിച്ചെത്തി. വെറ്ററന്‍ താരങ്ങളായ സച്ചിന് ബേബി, രോഹന് പ്രേം എന്നിവരും സ്ഥാനം നിലനിര്‍ത്തി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു എത്തി കേരളത്തിനായി കളിക്കുന്ന ജലജ് സക്സേന, ശ്രേയസ് ഗോപാല്‍ എന്നിവരും ടീമിലുണ്ട്.
കേരള ടീം: സഞ്ജു സാംസണ് (ക്യാപ്റ്റന്‍), രോഹന് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്, രോഹന് പ്രേം, സച്ചിന് ബേബി, വിഷ്ണു വിനോദ്, ജലജ് സക്സേന, ശ്രേയസ് ഗോപാല്‍, അക്ഷയ് ചന്ദ്രന്, വൈശാഖ് ചന്ദ്രന്, വിശ്വേശ്വര്‍ സുരേഷ്, ബേസില്‍ തമ്പി, നിധീഷ് എംഡി, ബേസില്‍ എന്‍പി, വിഷ്ണു രാജ്.