തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ അധിക്ഷേപിച്ച് മന്ത്രി എം.ബി. രാജേഷ്. രാമന്റെ പുത്രന് സംഘപുത്രന്മാർ വോട്ട് നൽകിയിട്ടുണ്ടെന്നാണ് ബിജെപിയുടെ കുറഞ്ഞ വോട്ട് കാണിക്കുന്നതെന്ന് എം.ബി. രാജേഷിന്റെ പരിഹാസം.
പുതുപ്പള്ളിയിൽ സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലിനേക്കാൾ മുൻപന്തിയിൽ വന്നത് സഹതാപവും മറ്റു ഘടകങ്ങളുമാണ്. സിപിഎം വോട്ടുകൾ ചോർന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷ്മമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും മന്ത്രി പറഞ്ഞു.
അപ്പയെ ആദ്യം “രാമൻ’ എന്നാണ് വിളിച്ചിരുന്നതെന്നും എന്റെ ദൈവമായാണ് അദ്ദേഹത്തെ കാണുന്നതെന്നും ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനിടെ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഈ പ്രതികരണത്തെ സൂചിപ്പിച്ചായിരുന്നു എം.ബി. രാജേഷിന്റെ പരാമർശം.