പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്നും പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു.
സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും ഇത് തന്നെയാകും സമീപനമെന്ന് സുരേഷ് രാജ് അറിയിച്ചു. സന്ദീപ് വാര്യരോട് സംസാരിച്ചെന്ന വാര്‍ത്തയും സിപിഐ തള്ളുന്നില്ല. ഇത്തരം ആശയവിനിമയങ്ങള്‍ തുടരുമെന്ന് സുരേഷ് രാജ് വ്യക്തമാക്കി.