കോഴിക്കോട്: ഏകീകൃത സിവിൽ കോഡില്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത. ഇതിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നടന്ന സമസ്തയുടെ പ്രത്യേക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ വിഷയത്തിലേത് പോലെ ഇക്കാര്യത്തിലും സിപിഎമ്മിന് ഒപ്പം നില്ക്കും. ഈ വിഷയം ഉയര്‍ത്തിപിടിച്ചുകൊണ്ട് സമരം ചെയ്യുന്ന ആരുമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. നിയമം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വികാരപരമായ എടുത്ത് ചാട്ടമല്ല വേണ്ടത്. ഓരോ മതസ്ഥര്‍ക്കും ആചാരപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.