പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. 19 വരെ പൂജയുണ്ട്. നാളെ വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി നട തുറക്കും.
ദിവസവും ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നവി വിശേഷാൽ വഴിപാടായി ഉണ്ട്. രാഷ്ട്രപതിയുടെ സന്ദർശനം ഒഴിവാക്കിയതിനാൽ 18നും 19നും തീർഥാടകർക്കു ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ചിട്ടുണ്ട്.