പത്തനംതിട്ട: മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനത്ത് വൻ ഭക്തജന പ്രവാഹം. ആയിരകണക്കിന് അയ്യപ്പ ഭക്തരാണ് കണ്ണുകൾ പൊന്നമ്പലമേട്ടിൽ ഉറപ്പിച്ച് മകരജ്യോതിക്കായി കാത്തു നിൽക്കുന്നത്.പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ആറ് മണിക്ക് സന്നിധാനത്ത് എത്തും.
അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ശ്രീകോവിലിൽ പ്രത്യേക ദീപാരാധന നടക്കും. തുടർന്ന്, ഭക്തർക്ക് ദർശന പുണ്യമേകി പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയും. തിങ്കളാഴ്ച പുലർച്ചെ 2.46 നായിരുന്നു മകര സംക്രമപൂജ. ഉച്ചപൂജ കഴിയുംവരേ ഭക്തർക്ക് ദർശനം അനുവദിച്ചിരുന്നു. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.