കൊച്ചി : മണ്ഡലകാല സര്‍വീസിനായി ആദ്യഘട്ടത്തില്‍ 383ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളും. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിനെയാണ് കെഎസ്ആര്‍ടിസി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ലോ ഫ്ലോര്‍ നോണ്‍ എസി- 120, വോള്‍വോ നോണ്‍ എസി- 55, ഫാസ്റ്റ് പാസഞ്ചര്‍-122, സൂപ്പര്‍ ഫാസ്റ്റ്-58, ഡീലക്സ്-15, ഇന്റര്‍സ്റ്റേറ്റ് സൂപ്പര്‍ എക്സ്പ്രസ്-10 എന്നിവയ്ക്കുപുറമേ മൂന്ന് മെയിന്റനന്‍സ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ടാകും. 628 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 728 ജീവനക്കാരുണ്ടാകുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
ഇത്രയും ജീവനക്കാര്‍ക്ക് താമസസൗകര്യമടക്കമുള്ള കാര്യങ്ങള്‍ പരിമിതമാണെന്ന് കെഎസ്ആര്‍ടിസി അഭിഭാഷകന് ദീപു തങ്കന് അറിയിച്ചു. വിവിധ വകുപ്പുകളിലെ ജീവനക്കാരും അങ്ങനെത്തന്നെയല്ലേ സേവനം അനുഷ്ഠിക്കുന്നതെന്ന് കോടതി വാക്കാല്‍ ചോദിച്ചു.