ശബരിമല: ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 28 ദിവസത്തില്‍ 1,34,44,90,495 കോടി രൂപയാണ് നടവരവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു.
ശബരിമലയിലെ അപ്പം, അരവണ വരവിലും ഇത്തവണ കുറവ് രേഖപ്പെടുത്തി. അരവണയുടെ വരവ് 61.91 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 73.75 കോടിയായിരുന്നു. അപ്പം വരവ് 8.99 കോടി രൂപയാണ്. കഴിഞ്ഞ പ്രാവശ്യം ഇത് 9.43 കോടി രൂപയായിരുന്നു. അതേസമയം, കാണിക്ക വരവും ഇത്തവണ കുറഞ്ഞു. 41.80 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇത് 46.45 കോടി രൂപയായിരുന്നു. ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ ഒന്നര ലക്ഷത്തിന്റെ കുറവാണ് ഉണ്ടായത്.