കൊച്ചി: ശബരിമലയിലെ ദര്‍ശനസമയം കൂട്ടാനാകില്ലെന്ന് തന്ത്രി ഹൈക്കോടതിയില്‍. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദര്‍ശനസമയം വര്‍ധിപ്പിക്കാനാകുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് തന്ത്രിയുടെ മറുപടി.
നിലവിൽ 17 മണിക്കൂറാണ് ദര്‍ശനസമയം. ഇത് രണ്ട് മണിക്കൂർ കൂടി വർധിപ്പിക്കാനാകുമോ എന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ബാരിക്കേഡ് തകര്‍ത്ത് ഭക്തര്‍ തള്ളിക്കയറിയത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.