കൊച്ചി: ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എഴുത്തുകാരനും പ്രഭാഷകനുമായുമായിരുന്നു
കേരളത്തില്‍നിന്ന് ആര്എസ്എലിന്റെ തലപ്പെത്തെത്തിയ ആദ്യ പ്രചാരകനാണ്. ബഹുഭാഷാ പണ്ഡിതനും മികച്ച പ്രാസംഗികനുമായിരുന്നു.ടാറ്റ ഓയില്‍ മില്‍സില്‍ അസി. അക്കൗണ്ടന്റായിരുന്ന പുല്ലേപ്പടി തെരുവില്‍പ്പറമ്പില്‍ രംഗ ഷേണായിയുടെയും തൃപ്പൂണിത്തറ സ്വദേശി പത്മാവതിയുടെയും മകനായി 1930 ഡിസംബര്‍ 5ന് ആണ് ജനനം. അച്ഛന് ആര്‍എസ്എസ് അനുഭാവിയായിരുന്നു
1948ല്‍ ഡിഗ്രി പഠനകാലത്താണ് ആര്‍എസ്എസിനെ നിരോധിക്കുന്നത്. തുടര്‍ന്ന് ഹരി ജയിലിലായി. അഞ്ച് മാസം ജയില്‍വാസം അനുഭവിച്ചു.1951ല്‍ ഹരി മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി. 1989 വരെ കേരളത്തില്‍ പ്രാന്ത് പ്രചാരക് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖായി. 1990 മുതല്‍ 2005 വരെയായിരുന്നു ബൗദ്ധിക് പ്രമുഖ് സ്ഥാനം വഹിച്ചത്.