തിരുവനന്തപുരം : ഓണദിവസങ്ങളില്‍ സംസ്ഥാനത്ത് 759 കോടിയുടെ മദ്യവില്‍പ്പന നടന്നതായി ബെവ്കോ. ഈ മാസം 21 മുതലുള്ള പത്തു ദിവസത്തെ കണക്കാണിത്. 675 കോടി രൂപ ഈ ദിവസങ്ങളില്‍ നികുതിയായി സംസ്ഥാന ഖജനാവില്‍ എത്തി.
കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 700 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. ഇക്കുറി 59 കോടി കൂടുതല്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍വന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് നിര്‍മിക്കുന്ന ജവാന് റം ആണ് ഇക്കുറി ഓണത്തിന് കൂടുതല്‍ വിറ്റുപോയത്.
ഉത്രാട ദിനത്തിലായിരുന്നു ഓണക്കാലത്തെ ഏറ്റവും വലിയ മദ്യ വില്‍പ്പന- 116 കോടി. ബെവ്കോയുടെ കണക്ക് അനുസരിച്ച് ആറു ലക്ഷം പേരാണ് അന്നു മാത്രം മദ്യം വാങ്ങിയത്. ഈ ഓഗസ്റ്റില്‍ 1799 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 1522 കോടിയായിരുന്നു.